വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍

ലക്‌നൗ: മെഡിക്കല്‍ വിദ്യാര്‍ഥിയെ ഹണിട്രാപ്പില്‍ കുടുക്കി തട്ടിക്കൊണ്ടുപോയ വനിതാ ഡോക്ടര്‍ അറസ്റ്റില്‍. സഹപ്രവര്‍ത്തകന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ വിട്ടയക്കണമെങ്കില്‍ 70 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് ഡോക്ടര്‍ പ്രീതി മെഹ്‌റയാണ് അറസ്റ്റിലായത്.

ഹരിയാനയിലെ ദൗറഗ്രാമത്തില്‍ നിന്നാണ് വനിതാ ഡോക്ടറെ പൊലീസ് പിടികൂടിയതത്. പെട്ടെന്ന് പണം സമ്ബാദിക്കുന്നതിന് വേണ്ടിയാണ് മെഡിക്കല്‍ വിദ്യാര്‍ഥിയായ ഗൗരവ് ഹല്‍ദാറുമായി സൗഹൃദം സ്ഥാപിച്ചത്. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഡോക്ടര്‍ അഭിഷേക് സിങ് സഹായിച്ചതായും പൊലീസ് പറഞ്ഞു.

From around the web

Special News
Trending Videos