പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍
 

 
പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍


ദില്ലി: പ്രണയബന്ധത്തെ എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ കാമുകന് ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. ദില്ലിയിലെ ഡിഫന്‍സ് കോളനിയിലാണ് സംഭവം. സംഭവത്തില്‍ ബബിത(41), 23കാരനായ കാമുകന്‍ രോഹന്‍ എന്നിവര്‍ അറസ്റ്റിലായി. കഴുത്തില്‍ വെടിയേറ്റ ഭര്‍ത്താവ് ഭീം രാജ്(45) ആശുപത്രിയില്‍ ചികിത്സയിലാണ്.

ഭീംരാജിന്റെ ഭാര്യയായ ബബിതയും രോഹനും കഴിഞ്ഞ നാല് മാസമായി അടുപ്പത്തിലാണ്. ഇതറിഞ്ഞ ഭീംരാജ് ബബിതയെ മര്‍ദ്ദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ബബിത ഭീംരാജിനെ കൊലപ്പെടുത്താന്‍ കാമുകന് നിര്‍ദേശം നല്‍കിയത്. നാടന്‍ തോക്ക് ഉപയോഗിച്ചാണ് താന്‍ ഭീം രാജിനെ വെടിവെച്ചതെന്ന് രോഹന്‍ പൊലീസിന് മൊഴിനല്‍കി.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ഡ്രൈവറായ ഭീംരാജ് കാറില്‍ വിശ്രമിക്കവെ, ബൈക്കിലെത്തിയ രോഹന്‍ വെടിയുതിര്‍ത്ത് രക്ഷപ്പെടുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് രോഹന്‍ പിടിയിലായത്. ഭീംരാജുമായി വഴക്കുണ്ടായതിനെ തുടര്‍ന്നാണ് വെടിവെച്ചതെന്ന് രോഹന്‍ പറഞ്ഞെങ്കിലും ഫോണ്‍ പരിശോധിച്ചപ്പോള്‍ ബിബിതയും രോഹനും തമ്മിലുള്ള ബന്ധം പൊലീസിന് മനസ്സിലായി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ബബിത പറഞ്ഞിട്ടാണ് താന്‍ ഭീംരാജിനെ വെടിവെച്ചതെന്ന്‌ന രോഹന്‍ സമ്മതിച്ചു. 

From around the web

Special News
Trending Videos