ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

 

ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

 
പുരതകരചടദച
 

പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസിലെ പ്രതിയായ വിനീഷ് ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിൽ കഴിയുകയായിരുന്ന പ്രതി ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിനീഷിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു.

വിവാഹഭ്യാര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 21 കാരിയായ ദൃശ്യയെ വിനീഷ് വീട്ടില്‍കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതക ശ്രം തടയാൻ ശ്രമിച്ച ദൃശ്യയുടെ സഹോദരിക്കും നെഞ്ചിലും കൈയ്ക്കും പരിക്കു പറ്റിയിരുന്നു. മരിച്ച ദൃശ്യയുടെ അച്ഛന്‍ ബാലചന്ദ്രന്റെ കട വിനീഷ് തലേന്ന് രാത്രി കത്തിച്ചിരുന്നു. അവസരോചിതമായി ഇടപെട്ട ഓട്ടോഡ്രൈവര്‍ വിനീഷിനെ പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

From around the web

Special News
Trending Videos