വളാഞ്ചേരി കൊലപാതകം, കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി

 

വളാഞ്ചേരി കൊലപാതകം, കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി

 
വളാഞ്ചേരി കൊലപാതകം, കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കണ്ടെത്തി
 

വളാഞ്ചേരിയിൽ കൊല്ലപ്പെട്ട സുബീറയുടെ ബാഗ് കല്ലുവെട്ട് ക്വാറിക്കടുത്ത് നിന്ന് അന്വേഷണസംഘം കണ്ടെത്തി. പ്രതി അൻവറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടിമുതലുകൾ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് നൽകിയത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് സുബീറയുടെ ബാഗ് കണ്ടെത്തുന്നത്. സുബീറയുടെ മൊബൈൽ ഫോൺ കുഴൽകിണറിൽ എറിഞ്ഞതായാണ് പ്രതി നൽകിയ മൊഴി.

പൊലീസിനും ആക്ഷൻ കമ്മറ്റിക്കുമൊപ്പം ആദ്യഘട്ടം മുതൽ കൂടെയുണ്ടായിരുന്ന അൻവർ ചില സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനെ കാര്യമായി എതിർത്തതോടെ അന്വേഷണസംഘം ഇയാളെ നിരീക്ഷണത്തിലാക്കി. ഒടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. കൊലപാതകത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന നാട്ടുകാരുടെ സംശയവും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്.

From around the web

Special News
Trending Videos