വാഗമണ്‍ ലഹരിപാര്‍ട്ടി കേസ്; രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു

വാഗമണ്‍ ലഹരി നിശാപാര്‍ട്ടി കേസില്‍ രണ്ടു നൈജീരിയന്‍ സ്വദേശികളെ പ്രതിചേര്‍ത്തു. കേസിൽ ഇതോടെ 11 പ്രതികളായി. നിശാപാർട്ടിക്ക് ലഹരി മരുന്ന് ലഭിച്ചത് ബാംഗളൂരുവിലെ നൈജീരിയൻ സ്വദേശികളിൽ നിന്നാണെന്നു വ്യക്തമായതോടെയാണ് നടപടി. ക്രൈം ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് നൈജീരിയൻ സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ പിടികൂടാനുള്ള അന്വേഷണം ഊർജിതമാക്കിയെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.
നിശാപാര്‍ട്ടിക്ക് എത്തിച്ച എംഡിഎംഎ, ഹാഷിഷ്, മെത്ത് ക്രിസ്റ്റല്‍ തുടങ്ങിയ മാരക ലഹരിവസ്തുക്കള്‍ പ്രതികള്‍ക്ക് ലഭിച്ചത് ബംഗളൂരുവില്‍ നിന്നാണ്. ഇതേ തുടര്‍ന്ന് ബംഗളൂരു കേന്ദ്രികരിച്ച് ക്രൈം ബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ലഹരിമരുന്നിന്റെ ഉറവിടം രണ്ടു നൈജീരിയന്‍ സ്വദേശികളാണെന്നു വ്യക്തമായത്. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് സംഘം ഇവരെ പ്രതിചേര്‍ത്തത്.കഴിഞ്ഞ ഡിസംബര്‍ 20 നാണ് വാഗമണിലെ ക്ലിഫ് ഇന്‍ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടി നടന്നത്. നിലവില്‍ ഒന്‍പത് പേരാണ് ലഹരി മരുന്ന് നിശാപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടിയിലുള്ളത്.