വാക്‌സിനേഷന്‍ വൈകി, ബംഗാളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞ് സ്ത്രീകള്‍

പശ്ചിമബംഗാളിലെ അലിപൂര്‍ദുരിൽ വാക്‌സിനേഷന്‍ ഡ്രൈവ് വൈകിയതില്‍ പ്രകോപിതരായ ഒരു കൂട്ടം സ്ത്രീകള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. കനത്ത മഴയിലും സ്ത്രീകള്‍ വാക്‌സിനെടുക്കാനായി അതിരാവിലെ മുതല്‍ ക്യൂ നില്‍ക്കുകയായിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുത്തിവെപ്പ് മന്ദഗതിയിലാണ് നടത്തിയതെന്നായിരുന്നു സ്ത്രീകളുടെ ആരോപണം.
ഇതില്‍ പ്രകോപിതരായ സ്ത്രീകള്‍ വാക്‌സിന്‍ കൗണ്ടറില്‍ ഇരിന്ന ആരോഗ്യപ്രവര്‍ത്തകരെ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ജീവനക്കാരിലൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ഇതേതുടര്‍ന്ന് വാക്‌സിനേഷന്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ജനക്കൂട്ടം നിയന്ത്രണം വിട്ടതോടെ ഡോക്ടര്‍മാരും നഴ്‌സുമാരും ആശുപത്രിയില്‍ നിന്നും ഓടിപ്പോയി. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ പൊലീസിനെ വിന്യസിക്കാതിരുന്നതാണ് സംഭവം വഷളാക്കിയതെന്ന് ആരോഗ്യ പ്രവര്‍ത്തകർ ആരോപിച്ചു.