പൊലീസ് വിളിപ്പിച്ചത് വിവരശേഖരണത്തിനെന്ന് ഉല്ലാസ് ബാബു
Jun 10, 2021, 16:36 IST

കൊടകര കുഴല്‍പ്പണകേസിലെ പരാതിക്കാരന്‍ ധര്‍മ്മരാജനുമായി ബന്ധമില്ലെന്നും അന്വേഷണ സംഘം വിളിപ്പിച്ചത് വിവരശേഖരണത്തിനാണെന്നും തൃശ്ശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഉല്ലാസ് ബാബു. ബിജെപി വേട്ടയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ധര്‍മ്മരാജനുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും വടക്കാഞ്ചേരിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൂടിയായിരുന്ന ഉല്ലാസ് ബാബു പറഞ്ഞു.
തൃശൂരിലെ ലോഡ്ജ് മുറിയില്‍ ധര്‍മരാജനൊപ്പം ബിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. ഈ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യലെന്നും റിപ്പോര്‍ട്ടുണ്ട്. ധര്‍മ്മരാജന്‍ പത്തു കോടി രൂപ തൃശൂരില്‍ എത്തിച്ചെന്നും ഇതില്‍ 6 കോടി രൂപ തൃശൂരില്‍ ഏല്‍പ്പിച്ചതായും വിവരം ലഭിച്ച സാഹചര്യത്തിലാണ് കൂടുതല്‍ ജില്ലാ നേതാക്കളെ ചോദ്യം ചെയ്യുന്നത്.
From around the web
Special News
Trending Videos