പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു

പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു
 
പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു

കൊല്ലം പെട്രോൾ പമ്പിൽ വച്ച് യുവാക്കൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ രണ്ടു പേർക്ക് കുത്തേറ്റു.മധ്യസ്ഥത വഹിക്കാൻ എത്തിയ യുവാവിന് ഉൾപ്പെടെയാണ് കുത്തേറ്റത്. ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ഓച്ചിറ പൊലീസ് അറിയിച്ചു.

കായംകുളം, പുതുപ്പള്ളി ഭാഗത്തുനിന്നും എത്തിയ സംഘവും പ്രദേശവാസികളുമായി പെട്രോൾ പമ്പിൽ വച്ച് വാക്കുതർക്കമുണ്ടായി. സംഭവം കണ്ട് തർക്കം പറഞ്ഞു തീർക്കാനെത്തിയ ആയിരംതെങ്ങ് പൂത്തേഴത്ത് വീട്ടിൽ ഉമേഷിനും പ്രദേശവാസിയായ നിഥിനുമാണ് കുത്തേറ്റത്.പുതുപ്പള്ളിയിൽ നിന്ന് എത്തിയ അക്രമി സംഘത്തിൽപ്പെട്ട അനീഷ് എന്നയാൾ പൊലീസ് പിടിയിലായിട്ടുണ്ട്. 

From around the web

Special News
Trending Videos