താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
Mar 2, 2021, 12:51 IST

കോഴിക്കോട് താമരശ്ശേരിയിൽ മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. പുതുപ്പാടി പെരുമ്പള്ളി സ്വദേശി ആബിദ്, ഷഹീർ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
സ്‌കൂട്ടറിൽ വിൽപ്പനക്കായി കൊണ്ടുപോകുകയായിരുന്നു കഞ്ചാവ്. എലോക്കര വെച്ച് പോലീസ് കൈ കാണിച്ചെങ്കിലും ഇവർ നിർത്താതെ പോയി. പിന്തുടർന്നെത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് ഒന്നര ലക്ഷത്തോളം രൂപ വിലവരും
From around the web
Special News
Trending Videos