ശ്രീകുമാര്‍ വധവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍

ശ്രീകൃഷ്ണപുരം: ശ്രീകുമാര്‍ വധവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പിടിയില്‍ .മണ്ണമ്ബറ്റ തേലാട്ടുകുന്നില് സുഭാഷ് (22), തിരുവാഴിയോട് കിഴക്കെപുരക്കല്‍ രഞ്ജിത് (32)എന്നിവരാണ് ശ്രീകൃഷ്ണപുരം സി.ഐ കെ.എം. ബിനീഷ് അറസ്റ്റ് ചെയ്തത് .
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ പാര്‍ത്തല അക്വഡേറ്റിനു താഴെ വെള്ളിയാഴ്ചയാണ് ശ്രീകുമാറിനെ മരിച്ച നിലയില്‍ കണ്ടത്. കരാര്‍ ജോലിക്കാരനായ രഞ്ജിത്തിെന്റ കീഴിലുള്ളവരാണ് മരിച്ച ശ്രീകുമാറും സുഭാഷും. ദിവസം ശ്രീകുമാറും പ്രതികളും ഒരുമിച്ചു മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
സുഭാഷിെന്റ പേരില്‍ 302ാം വകുപ്പ് പ്രകാരം കൊലപാതകത്തിനാണ് കേസ്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിനാണ് രഞ്ജിത്തിനെതിരെ കേസ്.