കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി രണ്ട് പേര്‍ പിടിയില്‍

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ കര്‍ണാടക നിര്‍മ്മിത വിദേശ മദ്യവുമായി സൈനികന്‍ ഉള്‍പ്പടെ രണ്ട് പേര്‍ പിടിയിൽ. റെയില്‍വേ സ്റ്റേഷനിലെ പതിവ് പരിശോധനയിൽ നിന്നാണ് ഇവരുടെ പക്കൽ നിന്നും 97 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം റെയില്‍വേ പൊലീസ് പിടികൂടിയത്. കേരളത്തില്‍ വിദേശമദ്യം വില്‍ക്കുന്നത് തടഞ്ഞ സാഹചര്യം മുതലെടുത്ത് വന്‍ വിലയ്ക്കാണ് മദ്യ വില്‍പനയെന്നും പൊലീസിനു സൂചന ലഭിച്ചു.
ബാംഗ്ലൂരില്‍ നിന്ന് ഐലന്റ് എക്‌സ്പ്രസില്‍ എത്തിയ സൈനികന്‍ അമലിന്റെ ബാഗുകളില്‍ നിന്ന് 60 കുപ്പി വിദേശ മദ്യം പിടിച്ചെടുത്തു. ആറ്റിങ്ങല്‍ സ്വദേശിയും ആസാം മിസമാരി മിലിറ്ററി ഫീല്‍ഡ് വെറ്റിനറി ഹോസ്പിറ്റലിലെ ശിപായിയുമാണ് അമല്‍. അതേസമയം സംശയാസ്പദമായ സാഹചര്യത്തില്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന കഴക്കൂട്ടം സ്വദേശി അനില്‍കുമാറിന്റെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ 37 കുപ്പി കര്‍ണാടക നിര്‍മ്മിത വിദേശ മദ്യം പിടികൂടി.