കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് പേരെ മർദിച്ച് കൊലപ്പെടുത്തി

 

കന്നുകാലി കടത്ത് ആരോപിച്ച് മൂന്ന് പേരെ മർദിച്ച് കൊലപ്പെടുത്തി

 
ുവപുപസരപവ.,
 

കന്നുകാലി കടത്ത് ആരോപിച്ച് ആൾക്കൂട്ടം മൂന്ന് പേരെ മർദ്ദിച്ച് കൊലപ്പെടുത്തി. ത്രിപുര ഖൊവായ് ജില്ലയിലാണ് സംഭവം നടന്നത്. ജായസ് ഹുസൈൻ, ബില്ലാൽ മിയ, സൈഫുൽ ഇസ്ലാം എന്നിവരാണ് ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

അഞ്ച് കന്നുകാലികളുമായി അഗർത്തലയിലേക്ക് പോയ ട്രക്ക് ആണ് അക്രമിക്കപ്പെട്ടതെന്ന് പോലീസ് സൂപ്രണ്ട് കിരൺ കുമാർ പറഞ്ഞു. ട്രക്ക് പിന്തുടർന്നെത്തിയ പ്രദേശവാസികൾ തടഞ്ഞ് നിർത്തുകയും കന്നുകാലി കടത്ത് ആരോപിച്ച് മർദ്ദിക്കുകയുമാണ് ഉണ്ടായത്. കഴിഞ്ഞ വർഷം സെപാഹിജാല ജില്ലയിൽ പശുക്കടത്തിന്‍റെ പേരിൽ ഒരാളെ ആൾക്കൂട്ടം കൊലപ്പെടുത്തിയിരുന്നു.

From around the web

Special News
Trending Videos