അതിമാരക മയക്കു മരുന്നുമായി മൂന്ന് പേർ പിടിയിൽ

അതിമാരക മയക്കു മരുന്നുമായി മൂന്ന് പേർ പിടിയിൽ 

 
അതിമാരക മയക്കു മരുന്നുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം:   വില മതിക്കുന്ന  അതിമാരക ശേഷിയുള്ള മയക്കുമരുന്നുമായി മൂന്ന് പേര്‍ വേങ്ങരയ്ക്കു സമീപം പിടിയിലായി. വേങ്ങര അരീകുളം സ്വദേശി കല്ലന്‍ ഇര്‍ഷാദ് (31) , കണ്ണമംഗലം കിളിനക്കോട് സ്വദേശി തച്ചരുപടിക്കല്‍ മുഹമ്മദ് ഉബൈസ് (29), മുന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി അബ്ദുസലാം (30) എന്നിവരാണ് അറസ്റ്റിലായത്. വേങ്ങര പറമ്പില്‍പ്പടിയില്‍ അമ്മഞ്ചേരി കാവിന് സമീപത്തു നിന്നാണ്  ആഡംബരകാറില്‍ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടിയത്. ഡിജെ പാര്‍ട്ടികളിലും മറ്റും ഉപയോഗിച്ചുവരുന്ന സിന്തറ്റിക് ഡ്രഗ്ഗ് ഇനത്തില്‍പ്പെട്ട മയക്കുമരുന്നാണിത്. 

ജില്ലയിലേക്ക് ചില കൊറിയര്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്നതുമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവര്‍ മുന്‍പ് മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ഏജന്റുമാര്‍ മുഖേന ജില്ലയിലേക്ക് മയക്കുമരുന്ന് എത്തിച്ചിട്ടുണ്ട്. 

From around the web

Special News
Trending Videos