തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ

ഇടുക്കി തൊടുപുഴയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. ഇടവെട്ടി സ്വദേശി മുഹമ്മദാണ്(53) അറസ്റ്റിലായത്. ഇടവെട്ടിയിൽ പലചരക്ക് കട നടത്തുന്നയാളാണ് മുഹമ്മദ്.

കഴിഞ്ഞ ദിവസം കടയിൽ സാധനങ്ങൾ വാങ്ങാനെത്തിയ കുട്ടിയോട് ഇയാൾ അപമര്യാദയായി പെരുമാറുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി ആരോടും സംസാരിക്കാതെ മാറി ഇരിക്കുന്നത് കണ്ട വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പ്രതി ഉപദ്രവിച്ച കാര്യം പറയുന്നത്.

From around the web

Special News
Trending Videos