പതിമൂന്നുകാരിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി; പിതാവിന്റെ സുഹൃത്ത് അറസ്റ്റിൽ

ഭോപ്പാൽ: പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് ശേഷം ജീവനോടെ കുഴിച്ചു മൂടി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ സുശീല്‍ വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു.
മധ്യപ്രദേശിലെ ബൈതുല്‍ ജില്ലയിലാണ് സംഭവം.
മോട്ടോര്‍ പമ്പ് ഓഫ് ചെയ്യാന്‍ കൃഷിയിടത്തിലേക്കു പോയ കുട്ടിയെ ഇവിടെ വച്ചാണ് സുശീല്‍ വര്‍മ(36) എന്നയാള്‍ പീഡിപ്പിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ കല്ലും സ്ലാബും ഇട്ട് മൂടി.
പിന്നീട് അബോധാവസ്ഥയിലായ നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആരോഗ്യനില അതീവഗുരുതരമായതിനെ തുടര്‍ന്ന് നാഗ്പുരിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി.