തിരുവനന്തപുരത്ത് കള്ളനോട്ടടി സംഘം പിടിയിൽ

തിരുവനന്തപുരത്ത് കള്ളനോട്ടടി സംഘം പിടിയിൽ

 
തിരുവനന്തപുരത്ത് കള്ളനോട്ടടി സംഘം പിടിയിൽ

തിരുവനന്തപുരത്ത് വൻ കള്ളനോട്ടടി സംഘം പിടിയിൽ. മംഗലപുരം തോന്നയ്ക്കൽ കേന്ദ്രികരിച്ച് ചാരിറ്റി പ്രവർത്തനം നടത്തുന്ന ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസം വർക്കല പാപനാശം ബീച്ചിൽ കള്ളനോട്ട് മാറാൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇവരെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘത്തിലെ കൂടുതൽ പേരെ കുറിച്ച് വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആഷിഖ് തോന്നയ്ക്കൽ പിടിയിലായി. ഇയാൾ പോത്തൻകോട് നെയ്യനമൂലയിൽ വീട് വാടകയ്ക്ക് എടുത്ത് ഒന്നരമാസമായി താമസിച്ചുവരികയായിരുന്നു.

From around the web

Special News
Trending Videos