കവര്‍ച്ചാശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു.

കവര്‍ച്ചാശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു.
 
കവര്‍ച്ചാശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു.

ഡല്‍ഹി ആദര്‍ശ് നഗറില്‍ കവര്‍ച്ചാശ്രമം ചെറുത്ത യുവതിയെ അമ്മയുടെയും മകന്റെയും മുന്നിലിട്ട് കുത്തിക്കൊന്നു. പഞ്ചാബ് സ്വദേശിയും ആദര്‍ശ് നഗറില്‍ താമസക്കാരിയുമായ സിമ്രാന്‍ കൗര്‍ ആണ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രി 9.30 ഓടെയായിരുന്നു സംഭവം.അമ്മയ്ക്കും രണ്ടുവയസ്സുകാരനായ മകനും ഒപ്പം മാര്‍ക്കറ്റില്‍നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയാണ് യുവതിക്ക് നേരേ ആക്രമണമുണ്ടായത്. ആദ്യം യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച അക്രമി, യുവതി ഇത് ചെറുത്തതോടെ കത്തി കൊണ്ട് കുത്തിപരിക്കേല്‍പ്പിച്ച ശേഷം ഓടിരക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ  ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

From around the web

Special News
Trending Videos