പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിലയിട്ട് യുവതി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിലയിട്ട്  യുവതി

 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിലയിട്ട് യുവതി

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് വിലയിട്ട്  ഫോട്ടോയും മൊബൈല്‍ നമ്പറും ഫെയ്സ്ബുക്കിലൂടെ പങ്കിട്ട് യുവതി. ഫോട്ടോയ്ക്ക് മുകളില്‍ വില 2,500 രൂപ എന്നും ചേര്‍ത്തിരുന്നു. അഹമ്മദാബാദ് ഗോട്ടയിലാണ്  സംഭവം. സംഭവത്തിൽ  32കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവാണു പരാതി  നല്‍കിയത്.
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റില്‍ രാധാ സിങ് ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു.

മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ് അവര്‍ അഹമ്മദാബാദിലേക്ക് താമസം മാറിയത്. പെണ്‍കുട്ടിയുടെ പിതാവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നു. ഇരുവരും തമ്മില്‍ പിന്നീട് തര്‍ക്കമുണ്ടായതോടെയാണ് യുവതി പ്രതികാരം ചെയ്യാനായി മകളുടെ ഫോട്ടോയും ഫോണ്‍ നമ്പറും ഫെയ്സ്ബുക്കിലിട്ടത്. 

From around the web

Special News
Trending Videos