യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു
Mar 29, 2021, 16:45 IST

മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചതിന് പിന്നാലെ യുവാവിനെ കാമുകി ആസിഡൊഴിച്ച് കൊന്നു. ആഗ്ര സ്വദേശി ദേവേന്ദ്രകുമാറെന്ന 25കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ കാമുകി സോനം പാണ്ഡെയെ പോലീസ് കസ്റ്റഡിയിലെടുത്തു. സോനത്തിനും സാരമായി പൊള്ളലേറ്റിട്ടുണ്ട്.
വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണ് സോനം. ഏതാനും വർഷങ്ങളായി ദേവേന്ദ്രകുമാറുമായി ഇവർ അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് ദേവേന്ദ്ര മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്. ഇതറിഞ്ഞ സോനം ഇതേ ചൊല്ലി വഴക്കിടുകയും ചെയ്തു.
From around the web
Special News
Trending Videos