യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു
Jun 23, 2021, 17:33 IST

സേലത്ത് യുവാവിനെ പൊലീസ് ലാത്തി കൊണ്ട് അടിച്ചുകൊന്നു. പൊലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരുക്കേറ്റ എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് മരിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് മുരുകനെ പൊലീസ് മര്‍ദ്ദിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് പരുക്കേറ്റതായി മെഡിക്കല്‍ റിപ്പോര്‍ട്ടിൽ പറയുന്നു. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.
From around the web
Special News
Trending Videos