പശു മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു

അസം തിന്‍സുകിയ ജില്ലയിൽ പശു മോഷണം ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്നു. ശരത് മോറന്‍ (28) ആണ് കൊല്ലപ്പെട്ടതെന്ന് തിന്‍സുകിയ പോലീസ് സുപ്രണ്ടിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊര്‍ജോംഗ ബോര്‍പന്തര്‍ ഗ്രാമത്തിലെ ഒരു വ്യക്തിയുടെ തൊഴുത്തില്‍ നിന്നും സംശയകരമായ സാഹചര്യത്തില്‍ ആള്‍ക്കുട്ടം പിടികൂടിയ യുവാവാണ് മര്‍ദ്ദനമേറ്റ് മരിച്ചത്.
പൊലീസ് സ്ഥലത്തെത്തി ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നാലെ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് എസ്പി ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് 12 പേരെ കസ്റ്റഡിയിലെടുത്തു. ആള്‍ക്കൂട്ട ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എസ് പി വ്യക്തമാക്കി.