കാമുകിയെ വെടിവെച്ചുകൊന്നശേഷം യുവാവ് ജീവനൊടുക്കി
Jun 26, 2021, 15:44 IST

ഉത്തർപ്രദേശിലെ സംഭാലിൽ 24കാരിയായ കാമുകിയെ വെടിവെച്ചുകൊന്നശേഷം ജീവനൊടുക്കി യുവാവ്. വെള്ളിയാഴ്ച രാവിലെ അഞ്ച് മണിയോടെ മമതയെ കാണാനെത്തിയ 25കാരായ ശിവം സ്റ്റെയർകേസിൽ വെച്ച് പെൺകുട്ടിയെ വെടിവെച്ച് കൊല്ലുകയായിരുന്നുവെന്നാണ് മമതയുടെ കുടുംബം പറയുന്നത്. പിന്നീട് ശിവം ജീവനൊടുക്കിയെന്നാണ് റിപ്പോർട്ടുകൾ.
വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു. ശിവം അറിയാതെ മമതയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചതാണ് ദുരന്തത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ശിവത്തെ പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്.
From around the web
Special News
Trending Videos