കൊല്ലത്ത് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതിന് സമീപം ബൈക്കിന്റെ അവശിഷ്ടം കണ്ടെത്തി
Jun 20, 2021, 11:04 IST

കൊല്ലം ജില്ലയിലെ പത്താനാപുരത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായി ബൈക്കിന്റെ ഭാഗങ്ങളും കണ്ടെത്തി. വിജനമായ സ്ഥലത്ത് എത്തിച്ച ശേഷം ബൈക്ക് പൊളിച്ചു മാറ്റിയതാണെന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത്. എന്‍.ഐ.എ സംഘം സംഭവ സ്ഥലത്തെത്തി ബൈക്കിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചു.
സ്‌ഫോടക വസ്തുക്കള്‍ എത്തിച്ചവര്‍ തന്നെയാകാം ബൈക്ക് ഉപേക്ഷിച്ചതെന്നാണ് പ്രാഥമിക നിഗമനം. പത്തനാപുരം പാടം എന്ന സ്ഥലത്ത് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിൽ തീവ്രവാദ സംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.ഐ.എയും അന്വേഷണം നടത്തിവരുന്നു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം പ്രദേശത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്.
From around the web
Special News
Trending Videos