ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു

ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു

 
ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു

മദ്യപിച്ച് ബഹളം വെച്ചതിനെ ചോദ്യം ചെയ്ത ഭാര്യയെ ഭര്‍ത്താവ് ബെല്‍റ്റ് കൊണ്ട് അടിച്ചു കൊന്നു.രാജസ്ഥാനിലെ ജല്‍വാര്‍ ജില്ലയിലാണ് സംഭവം.വിമലാഭായി (31) ആണ് മരിച്ചത്. കേസില്‍ ഭര്‍ത്താവ് രാകേഷ് മീണയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദേശ വാസികളാണ് ബഹളം സംബന്ധിച്ച് പൊലീസിനെ വിവരമറിയിച്ചത്.

രാകേഷ് മീണ ഭാര്യയെ സ്ഥിരമായി ശാരീരിക ഉപദ്രവം ഏല്‍പ്പിക്കാറുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപിച്ചെത്തിയ രാകേഷ് ബഹളമുണ്ടാക്കിയത് വിമലഭായി ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രതി ബെല്‍റ്റ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് ബോധം പോയ വിമലഭായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.

From around the web

Special News
Trending Videos