അയൽവാസിയെ വെടിവച്ചു കൊന്നശേഷം കാട്ടിൽ ഒളിവിൽ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തി

 അയൽവാസിയെ വെടിവച്ചു കൊന്നശേഷം കാട്ടിൽ ഒളിവിൽ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തി
 
അയൽവാസിയെ വെടിവച്ചു കൊന്നശേഷം കാട്ടിൽ ഒളിവിൽ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തി

അയൽവാസിയെ വെടിവച്ചു കൊന്നശേഷം കാട്ടിൽ ഒളിവിൽ പോയ പ്രതിയെ ആറ് ദിവസത്തിന് ശേഷം അവശനിലയിൽ കണ്ടെത്തി.ടോമി ജോസഫാണ് പിടിയിലായത്. സെബാസ്റ്റ്യൻ എന്ന ബേബി (62)യെ ടോമി ആണ് വെടിവച്ചു കൊന്നത്. കൊലപാതകത്തിനു ശേഷം ടോമി വനത്തിൽ ഒളിവിൽ കഴിയുന്നത് പ്രദേശവാസികളെയും ഭയപ്പാടിലാക്കി.

കർണാടക വനത്തിലേക്കാണ് ടോമി കടന്നത്. അതിനാൽ തിരച്ചിൽ നടത്താനാകാത്തത് പൊലീസിനു തിരിച്ചടിയായി. ഭക്ഷണം ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ ഇയാൾക്ക് അധിക ദിവസം കാട്ടിൽ തങ്ങാനാവില്ലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. ചേനാട്ടുക്കൊല്ലിയ്ക്കു സമീപത്തെ തോട്ടിൽ അവശ നിലയിലാണ് ടോമിയെ കണ്ടെത്തിയത്.കഴിഞ്ഞ 6 ദിവസം വെള്ളവും മാങ്ങയും കഴിച്ചാണു ജീവൻ നിലനിർത്തിയത്. പിന്നീട് ഇയാളെ അവശനിലയിൽ കണ്ടെത്തുകയറുന്നു.
 
From around the web

Special News
Trending Videos