കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി.

കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി.

 
കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി.


ഷാജഹാൻപുർ: കൂട്ട ബലാത്സംഗ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥിനിയെ നാലംഗ സംഘം തീ കൊളുത്തി. ഉത്തർ പ്രദേശിലെ ഷാജഹാൻ പുരിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ഷാജഹാൻപുർ പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തു.

നാലംഗ സംഘത്തിന്റെ ബലാത്സംഗ ശ്രമം വിദ്യാർത്ഥിനി ചെറുത്തു തോൽപിച്ചിരുന്നു. ഇതിനെ തുടർന്ന് ഇവർ പെൺകുട്ടിയെ നഗ്നയാക്കി തീ കൊളുത്തുക ആയിരുന്നു.രണ്ടാം വർഷ ബി എ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ആണ് സംഘം തീ കൊളുത്തിയത്. ഈ ആഴ്ച ആദ്യമാണ് പെൺകുട്ടിയെ പൊള്ളലേറ്റ നിലയിൽ ഷാജഹാൻപുരിലെ ദേശീയ പാതയോരത്ത് കണ്ടെത്തിയത്. ഗുരുതരമായി പൊള്ളലേറ്റിരുന്ന പെൺകുട്ടിയുടെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരിൽ പെൺകുട്ടിയുടെ കോളേജിലെ കൂട്ടുകാരിയും ഉണ്ട്.

റായി ഖേഡ ഗ്രാമത്തിന് സമീപത്തുള്ള സ്ഥലത്ത് വച്ച് തിങ്കളാഴ്ച തന്റെ കസിനെ കാണണമെന്ന് കൂട്ടുകാരി പെൺകുട്ടിയോട് പറഞ്ഞു.തുടർന്ന് തകർന്ന അതിർത്തി മതിലിലൂടെ കൂട്ടുകാരിയുടെ കസിനെ കാണാനായി ഈ വിദ്യാർത്ഥിനി പോകുകയായിരുന്നു. അതേസമയത്ത്, ഈ കുട്ടിയുടെ പിതാവ് വിദ്യാർത്ഥിനിയെ കോളേജിന്റെ പ്രധാന പ്രവേശവ കവാടത്തിൽ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, ഇവിടെ കാത്തുനിന്ന മൂന്നു പേർ വിദ്യാർത്ഥിനിയെ കൂട്ട ബലാത്സം ചെയ്യാൻ ശ്രമിക്കുകയും ആയിരുന്നു.പെൺകുട്ടി ബലാത്സംഗത്തിനെ ചെറുത്തതിനെ തുടർന്ന് പ്രതികൾ പെൺകുട്ടിയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു.
 

From around the web

Special News
Trending Videos