ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു

ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു

ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു

താർഖണ്ഡ് ;ഭക്ഷണം വിളമ്പാൻ വൈകി എന്നാരോപിച്ച് മകൻ അമ്മയെ അടിച്ചുകൊന്നു. വെള്ളിയാഴ്ച രാത്രി ഝാർഖണ്ഡിലെ സിംഗ്ഭം ജില്ലയിലാണ് സംഭവം. 60 വയസ്സുകാരിയായ അമ്മ സുമിയെയാണ് മദ്യപനായ മകൻ പ്രധാൻ സോയ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

“ഞങ്ങൾ അവിടെ എത്തുമ്പോൾ പ്രധാൻ സോയ് അമ്മയെ ഒരു വടി കൊണ്ട് അടിച്ചുകൊന്നിട്ട് പറമ്പിൽ തന്നെ മൃതദേഹം കുഴിച്ചുമൂടാൻ ശ്രമിക്കുകയായിരുന്നു. അയാൾ രാത്രി മദ്യപിച്ചു വന്നിട്ട് അമ്മയോട് ഭക്ഷണം ചോദിച്ചു. ഭക്ഷണം എടുത്തുനൽകാൻ വൈകിയതോടെ ഒരു വടി എടുത്ത് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നു.”- പൊലീസ് അറിയിച്ചു.

From around the web

Special News
Trending Videos