ഇൻഡോറിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം എലി കരണ്ടു
Jun 20, 2021, 10:35 IST

മധ്യപ്രദേശ് ഇൻഡോറിൽ മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം എലി കരണ്ടു. കൃഷ്ണകാന്ത് പഞ്ചാൽ എന്ന 41 കാരന്‍റെ മൃതദേഹമാണ് എലി കരണ്ടത്. സംഭവം ശ്രദ്ധയിൽപെട്ട ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. നടപടികൾ പൂര്‍ത്തിയാക്കി തിരികെ വിട്ടു നൽകിയ മൃതദേഹത്തിൽ പുതിയ മുറിവുകൾ കണ്ടെന്നാണ് ബന്ധുക്കളുടെ ആരോപിക്കുന്നത്.
സംഭവത്തിൽ മധ്യപ്രദേശ് ഇൻഡോറിലെ സർക്കാർ ആശുപത്രി അധികൃതർ ആശുപത്രി കരാര്‍ നൽകിയിരിക്കുന്ന പെസ്റ്റ് കൺട്രോൾ (കീട നിയന്ത്രണ) ഏജൻസിയോട് വിശദീകരണം തേടി. ആത്മഹത്യ ചെയ്ത പഞ്ചാലിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ ചെയ്യുന്നതിനാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രി കരാർ നൽകിയിരിക്കുന്ന സ്വകാര്യ പെസ്റ്റ് കണ്‍ട്രോൾ ഏജൻസിക്കാണ് മോർച്ചറിയിലെ അണുനശീകരണ ചുമതലയുള്ളത്.
From around the web
Special News
Trending Videos