എലി ചതിച്ചു, ബംഗളൂരുവില്‍ നിന്ന് തപാല്‍ വഴി കൊച്ചിയിലെത്തിച്ച മദ്യം പിടികൂടി

 

എലി ചതിച്ചു, ബംഗളൂരുവില്‍ നിന്ന് തപാല്‍ വഴി കൊച്ചിയിലെത്തിച്ച മദ്യം പിടികൂടി

 
ിുി്പു
 

ബംഗളൂരുവില്‍ നിന്ന് തപാല്‍ മാര്‍ഗം കൊച്ചിയില്‍ എത്തിക്കാന്‍ ശ്രമിച്ച മദ്യം എലി കരണ്ടതോടെ എക്‌സൈസ് പിടിച്ചു. മദ്യം പാക്ക് ചെയ്തതിനൊപ്പം ടച്ചിംഗ്‌സ് ആയി മിക്‌സര്‍ കൂടി വച്ചതോടെ ആണ് പാഴ്‌സല്‍ എലി കരണ്ടത്. പാഴ്‌സലില്‍ കൃത്യമായി അയച്ചയാളുടേയും വാങ്ങേണ്ട ആളുടെയും വിലാസവും ഫോണ്‍ നമ്പറും ചേര്‍ത്തതിനാല്‍ എക്‌സൈസിന് കാര്യങ്ങള്‍ എളുപ്പമാണ്.

ബംഗളൂരുവില്‍ നിന്ന് മദ്യം അയച്ച സുഹൃത്ത് മദ്യത്തോടൊപ്പം ടച്ചിംഗ്‌സായി മിക്‌സ്ചര്‍ കൂടി പാഴ്‌സലില്‍ വച്ചതാണ് വിനയായത്. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസ് അധികൃതര്‍ പാഴ്‌സില്‍ മദ്യം കണ്ടെത്തിയതോടെ വിവരം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ ടി എ അശോക് കുമാറിനെ അറിയിക്കുകയും തുടര്‍ന്ന് എക്‌സൈസ് സംഘം പാഴ്‌സല്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

From around the web

Special News
Trending Videos