കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

 

കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും

 
പൂബകരഹബത
 

വിസ്മയ കേസിൽ പ്രതി കിരൺകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഇന്ന് അപേക്ഷ നൽകും. വിസ്മയയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയും പൊലീസ് ഇന്ന് രേഖപ്പെടുത്തും. ജനുവരിയിൽ വിസ്മയയുടെ വീട്ടിൽ വച്ചുണ്ടായ മർദ്ദനവും അന്വേഷിക്കാൻ ഐ.ജി നിർദേശം നൽകിയിട്ടുണ്ട്.

കിരണിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തണോ എന്ന കാര്യത്തിൽ ഡോക്ടറുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തീരുമാനമെടുക്കും. വിസ്മയയുടെയും കിരണിന്റേയും ഫോണുകൾ പൊലീസ് ശാസ്ത്രീയ പരിശോധനയ്ക്കയക്കും. കഴിഞ്ഞ ദിവസമാണ് വിസ്മയയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, വിസ്മയയുടേത് തൂങ്ങിമരണമെന്നാണ് പ്രാഥമിക പോസ്റ്റ്മാർട്ടം റിപ്പോർട്ടിൽ പറയുന്നത്.

From around the web

Special News
Trending Videos