വീട്ടുവളപ്പിൽ വിത്തുപാകി കഞ്ചാവ് കൃഷി, ഔഷധ സസ്യമാണെന്ന് വീട്ടുടമ
Jun 16, 2021, 13:16 IST

തിരുവനന്തപുരത്ത് വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാൻസിസിനെ എക്സൈസ് സംഘം പിടികൂടി. ഫ്രാൻസിസിന്റെ സുഹൃത്തായ നെടുമങ്ങാട് പനവൂർ സ്വദേശിയുടെ വീട്ടുവളപ്പിലാണ് കഞ്ചാവ് ചെടി നട്ടുവളർത്തിയത്. ശിവമൂലി എന്ന ഔഷധ ചെടിയാണ് നട്ടുവളർത്തുന്നത് എന്നാണ് ഫ്രാൻസിസ് പറഞ്ഞിരുന്നതെന്ന് സുഹൃത്ത് മൊഴി നൽകി.
ഒമ്പത് മാസം പ്രായവും ഒന്നര ആൾ പൊക്കവുമുള്ള കഞ്ചാവ് ചെടികളാണ് വാമനപുരം എക്സൈസ് സംഘം കണ്ടെത്തിയത്. പ്രതി തനിക്ക് ഉപയോഗിക്കാൻ വാങ്ങിയ കഞ്ചാവിന്റെ വിത്ത് പാകിയാണ് കഞ്ചാവ് ചെടികൾ നട്ടുവളർത്തിയത്. വാമനപുരം എക്സൈസ് റേഞ്ച് പരിധിയിൽ കഴിഞ്ഞ ഒരു മാസക്കാലയളവിനുള്ളിൽ കണ്ടെത്തുന്ന രണ്ടാമത്തെ കഞ്ചാവ് ചെടി നട്ടു പരിപാലിച്ച കേസാണിത്.
From around the web
Special News
Trending Videos