വൃദ്ധനെ വീടുകയറി വെട്ടി പഞ്ചായത്ത് പ്രസിഡന്റും സംഘവും

വൃദ്ധനെ വീടുകയറി വെട്ടി പഞ്ചായത്ത് പ്രസിഡന്റും സംഘവും

 
36

പത്തനംതിട്ട: വൃദ്ധനെ ആക്രമിച്ച് പഞ്ചായത്ത് പ്രസിഡന്റും സംഘവും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലുള്ള സംഘം കുറ്റൂരിലെ തെങ്ങേലിയിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്​ടിച്ച്​ വയോധികനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തെങ്ങേലി പുതിരിക്കാട്ട് വീട്ടിൽ രമണൻ (71)നാണ് വെട്ടേറ്റത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. സഞ്​ജുവിന്‍റെ നേതൃത്വത്തിൽ ഇരുപതോളം സി.പി.എം പ്രവർത്തകർ ചേർന്ന്​ ബോംബെറിഞ്ഞ ശേഷം ജെ.സി.ബി ഉപയോഗിച്ച്​ വീടിന്‍റെ മതിൽ പൊളിക്കുകയായിരുന്നു. ഇത്​ തടയുന്നതിനിടെയാണ്​ വസ്തു ഉടമയായ രമണനെ വെട്ടിപ്പരിക്കേൽപ്പിച്ചത്​.

ഞായറാ​ഴ്ച രാത്രി പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജീപ്പിലും കാറിലുമായി എത്തിയ സംഘം രമണന്‍റെ വീട്ടുമുറ്റത്തേക്ക് ബോംബ് എറിയുകയായിരുന്നു. തുടർന്ന് ജെ സി ബി ഉപയോഗിച്ച് മതിൽ പൊളിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് രമണന് വെട്ടേറ്റത്. ഇടതു കൈക്ക് വെട്ടേറ്റ ഇ​ദ്ദേഹത്തെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വഴിത്തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ.എം. പ്രവര്‍ത്തകരുടെ മര്‍ദ്ദനമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. സംഭവത്തിന്റെ ചില ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

From around the web

Special News
Trending Videos