പുള്ളിപ്പുലിയെ കൊന്ന്‌ കറിവച്ചു; അഞ്ചുപേര്‍ അറസ്‌റ്റില്‍

പുള്ളിപ്പുലിയെ കൊന്ന്‌ കറിവച്ചു; അഞ്ചുപേര്‍ അറസ്‌റ്റില്‍

 
പുള്ളിപ്പുലിയെ കൊന്ന്‌ കറിവച്ചു; അഞ്ചുപേര്‍ അറസ്‌റ്റില്‍

അടിമാലി: ഇടുക്കി മാങ്കുളത്ത്‌ കൃഷിയിടത്തിലിറങ്ങിയ പുള്ളിപ്പുലിയെ കൊന്ന്‌ കറിവച്ചു. അഞ്ചുപേര്‍ അറസ്‌റ്റില്‍. മാങ്കുളം മുനിപാറ കൊള്ളിക്കൊളവില്‍ പി.കെ. വിനോദ്‌ (45), ബേസില്‍ ഗാര്‍ഡനില്‍ വി.പി. കുര്യാക്കോസ്‌ (74), മലയില്‍ സലിമോന്‍ കുഞ്ഞപ്പന്‍ (54), പെരുമ്ബന്‍കുത്ത്‌ ചെമ്ബന്‍പുരയിടത്തില്‍ സി.എസ്‌. ബിനു (50), വടക്കുംചേരില്‍വിന്‍സന്റ്‌ പൗലോസ്‌ (50) എന്നിവരെയാണു വനംവകുപ്പ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. ഏകദേശം ആറുവയസുള്ള പുള്ളിപ്പുലിയെ കെണിവച്ചാണു പിടികൂടിയത്‌. തുടര്‍ന്ന്‌, കശാപ്പുചെയ്‌ത്‌ കറിവച്ചു. തോലും പല്ലും നഖവും വില്‍പ്പനയ്‌ക്കായി സൂക്ഷിച്ചു. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തില്‍ വനംവകുപ്പ്‌ നടത്തിയ അന്വേഷണത്തിലാണു സംഘം പിടിയിലായത്‌.

From around the web

Special News
Trending Videos