തറയില്‍ ഫിനാന്‍സ് തട്ടിപ്പിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറും. കോടികളുടെ സാമ്പത്തിക തിരിമറി നടന്നുവെന്ന് കണ്ടെത്തിയതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് പിന്നാലെ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചതോടെയാണ് തകര്‍ച്ച തുടങ്ങിയതെന്ന് സജി പോലീസിന് മൊഴി നൽകി.
തട്ടിപ്പ് കേസിൽ പ്രതിയായ ഉടമ സജി സാമിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ തെളിവെടുപ്പിൽ ഇദ്ദേഹത്തിന്റെയും ഭാര്യയുടെയും പേരിലുള്ള വിവിധ ബാങ്കുകളിലെ പാസ് ബുക്കുകളും പണമിടപാട് രേഖകളും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ആസ്തി വിവരങ്ങള്‍ തേടി പൊലീസ് രജിസ്ട്രേഷന്‍ വകുപ്പിനെ സമീപിച്ചിട്ടുണ്ട്. പലയിടങ്ങളിലായുള്ള 52 സെന്റ് സ്ഥലം വിറ്റ് ചിലര്‍ക്ക് പണം കൈമാറിയെന്നും ചോദ്യം ചെയ്യലില്‍ സജി പറഞ്ഞു.