പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളായി, ഡോക്ടറെയും നഴ്സിനെയും ആക്രമിച്ച് മകൻ
Jun 13, 2021, 12:00 IST

ബംഗളൂരു ബന്നർഘട്ടയിലെ ഒരു ആശുപത്രിയിൽ പിതാവിന്‍റെ ആരോഗ്യസ്ഥിതി വഷളാകുന്നതിൽ അസ്വസ്ഥനായ മകൻ ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചു. ബംഗളൂരു സ്വദേശിയായ ജഗദീഷ് കുമാർ എന്നയാളാണ് ഡോക്ടറെയും നഴ്സിനെയും ഐസിയുവിനുള്ളിൽ കയറി കയ്യേറ്റം ചെയ്തത്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ജഗദീഷിനെ അറസ്റ്റ് ചെയ്തു.
ജഗദീഷിന്‍റെ പിതാവ് കോവിഡ് മുക്തനായെങ്കിലും ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായി തുടരുകയായിരുന്നു. അക്രമം നടന്ന ദിവസം ഇയാളുടെ അവസ്ഥ വളരെ മോശമായിരുന്നുവെന്ന് കുടുംബത്തെ അറിയിച്ചു. നിലവിൽ നോൺ-കോവിഡ് ഐസിയുവിൽ രോഗിയെ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് ഡോക്ടർ അറിയിച്ചു. ഇതുകേട്ട് അസ്വസ്ഥനായ ജഗദീഷ് ഐസിയുവിലേക്ക് കയറി ആക്രമണം നടത്തുകയായിരുന്നു.
From around the web
Special News
Trending Videos