കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി തള്ളി

 

കവര്‍ച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ടുള്ള ധര്‍മ്മരാജന്റെ ഹര്‍ജി കോടതി തള്ളി

 
fff
 

കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട പണം തിരികെ ആവശ്യപ്പെട്ട് പരാതിക്കാരനായ ധർമ്മരാജൻ സമർപ്പിച്ച ഹർജി ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതി തള്ളി. കവർച്ച ചെയ്യപ്പെട്ട പണം ബിസിനസ് ആവശ്യത്തിനായി കൊണ്ടുവന്നതാണെന്നും തിരികെ വേണമെന്നുമാണ് ധർമ്മരാജൻ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ഒന്നേകാൽ കോടിയോളം രൂപ മടക്കി നൽകണമെന്നതാണ് ധർമ്മരാജന്റെ ആവശ്യം. എറണാകുളത്ത് ബിസിനസ് ആവശ്യത്തിനായാണ് പണം കൊണ്ടുപോയതെന്നും ഇതിനിടയിലാണ് കവർച്ച നടന്നതെന്നും ധർമരാജൻ ഹർജിയിൽ പറയുന്നു. കൂടുതൽ രേഖകൾ ഹാജരാക്കി ധർമരാജനും സുനിൽ നയിക്കും ഷംജീറും വെവ്വേറെ ഹർജികൾ നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

From around the web

Special News
Trending Videos