അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റേത്
Jun 25, 2021, 16:06 IST

രാമനാട്ടുകര സ്വർണക്കവർച്ചാ കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡിവൈഎഫ്‌ഐ നേതാവിന്റെ പേരിലുള്ളതാണെന്ന് പൊലീസ് കണ്ടെത്തി. ഡി.വൈ.എഫ്.ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാർ എന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേസമയം, ഒരാഴ്ചയായി തന്‍റെ കാര്‍ കാണാനില്ലെന്ന് കാട്ടി സജേഷ് കണ്ണൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ആശുപത്രി ആവശ്യത്തിനായി വാഹനം അർജുൻ ആയങ്കിക്ക് നൽകിയതാണെന്നും പിന്നീട് തിരികെ നൽകിയില്ലെന്നും പരാതിയിൽ സജീഷ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, അന്വേഷണം തന്നിലേക്ക് വരുന്നുവെന്ന തിരിച്ചറിവിലാണ് സജേഷ് പരാതി നല്‍കിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അര്‍ജുനാണ് ഈ വാഹനം കാലങ്ങളായി ഉപയോഗിച്ചിരുന്നതെന്ന് കഴിഞ്ഞ ദിവസം നാട്ടുകാർ വെളിപ്പെടുത്തിയിരുന്നു.
From around the web
Special News
Trending Videos