അര്‍ജുന്‍ ആയങ്കിയുടേതെന്ന് സംശയിക്കുന്ന കാര്‍ കണ്ടെത്തി
Jun 27, 2021, 17:40 IST

രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി അര്‍ജുന്‍ ആയങ്കിയുടേത് എന്ന് സംശയിക്കുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍. പരിയാരം ആയുര്‍വേദ കോളജിന് സമീപം നമ്പര്‍ പ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലാണ് കാര്‍ കണ്ടെത്തിയത്. അര്‍ജുന്‍ ഉപയോഗിച്ച കാറിന്റെ ഉടമസ്ഥാവകാശം തന്റേതെന്ന് കാട്ടി ഡിവൈഎഫ്‌ഐ ചെമ്പിലോട് മുന്‍ മേഖലാ സെക്രട്ടറി സി.സജേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.
അതേസമയം കാര്‍ അര്‍ജുന്റേതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ 24-ആം തിയതിയാണ് ചുവന്ന സ്വിഫ്റ്റ് കാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കവര്‍ച്ചാ ശ്രമവുമായി ബന്ധപ്പെട്ട് കെഎല്‍ 13 എആര്‍ 7789 ചുവന്ന സ്വിഫ്റ്റ് കാര്‍ എത്തിയിരുന്നെന്ന് വിവരമുണ്ടായിരുന്നു.
From around the web
Special News
Trending Videos