പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

നഗ്‌നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ചുമത്തി. അൻപത്തിരണ്ടുകാരനായ വെള്ളിക്കുളങ്ങര സ്വദേശി ലാലുവിന് തൃശൂർ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജ് പി.എൻ. വിനോദാണ് ശിക്ഷ വിധിച്ചത്.
പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നുമുളള പോക്‌സോ സ്‌പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടറിന്റെ വാദം കണക്കിലെടുത്താണ് കോടതി പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതി പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പല തവണ പീഡനത്തിനിരയാക്കുകയും ചെയ്തതു. 2013ൽ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വെള്ളികുളങ്ങര പൊലീസ് ക്രൈം രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.