78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു

78 കാരനായ ഭര്‍ത്താവിനെ 71 വയസ്സുള്ള ഭാര്യ മരത്തടികൊണ്ട് അടിച്ചു കൊന്നു.അമൃത്ലാല്‍ പട്ടേല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവിന്റെ സംശയ രോഗത്തെ തുടര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്.
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതുമായി ബന്ധപ്പെട്ട് ഭാര്യയുമായി നിരന്തരം വഴക്കുമുണ്ടായിരുന്നു.മാര്‍ച്ച് 29 തിങ്കളാഴ്ച്ച ലക്ഷ്മി ക്ഷേത്രത്തിലേക്ക് പോയിരുന്നു. എന്നാല്‍ ഭാര്യ കാമുകനെ കാണാന്‍ പോയതാണെന്നായിരുന്നു അമൃത്ലാലിന്റെ സംശയം. ഇതിന്റെ പേരിൽ ഭാര്യയെ കുറെ ഉപദ്രവിച്ചു.
അമൃത്ലാല്‍ ഭാര്യയ്ക്കെതിരെ ആക്ഷേപം തുടങ്ങി. ആക്രമിക്കാനുള്ള ശ്രമവും നടന്നു. ഇതിനിടയില്‍ അലക്കാന്‍ ഉപയോഗിക്കുന്ന വടി എടുത്ത് ലക്ഷ്മി ഭര്‍ത്താവിനെ അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് വീണ അമൃത്ലാല്‍ മരണപ്പെടുകായിരുന്നുവെന്ന് ടൈംസ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു.വയോധികന് ഭാര്യയെ സംശയമായിരുന്നുവെന്നും ബന്ധുക്കള്‍ അദ്ദേഹത്തെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പൊലീസ് പറയുന്നു.