15കാരിയെ 17 പേര്‍ ചേര്‍ന്ന് അഞ്ച് മാസത്തോളം പീഡനത്തിരയാക്കി

ബംഗളൂരു: 15കാരിയായ പെണ്‍കുട്ടിയെ 17 പേര്‍ ചേര്‍ന്ന് അഞ്ച് മാസത്തോളം പീഡനത്തിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലാണ് നടുക്കുന്ന ക്രൂരത. കുട്ടിയുടെ അമ്മായി അടക്കമുള്ളവരാണ് പ്രതികള്‍.
ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. 17 പേര്‍ ചേര്‍ന്ന് 15 വയസുകാരിയായ കുട്ടിയെ കഴിഞ്ഞ അഞ്ച് മാസമായി പീഡിപ്പിക്കുന്നു.
കുട്ടിയുടെ അമ്മായിയാണ് സംഭവത്തിലെ മുഖ്യ പ്രതി- പൊലീസ് പറഞ്ഞു. കുട്ടി നിരന്തരം പീഡനത്തിനിരായകുന്നുവെന്ന് അറിഞ്ഞിട്ടും ഇതിനെല്ലാം ഒത്താശ ചെയ്യുന്ന നടപടിയാണ് അമ്മായി സ്വീകരിച്ചതെന്നും പൊലീസ് പറയുന്നു. കുട്ടിയുടെ അമ്മ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചിരുന്നു. പിന്നീട് കുട്ടി അമ്മായിക്കൊപ്പമായിരുന്നു താമസം.