വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

 

വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച അധ്യാപകന്‍ അറസ്റ്റില്‍

 
ിനിുരലരപതക
 

തമിഴ്നാട്ടില്‍ വിദ്യാര്‍ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റിലായി. പോക്‌സോ നിയമം ചുമത്തിയാണ് 38കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. രാമനാഥപുരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇയാൾ വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ സംഘടിപ്പിച്ച് നിരന്തരം വിളിച്ച് ശല്യപ്പെടുത്തിയിരുന്നു. അധ്യാപകന്‍ വിദ്യാര്‍ഥികളെ വിളിച്ച് ലൈംഗികചുവയോടെ സംസാരിക്കുന്നതിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന്‌ ഇയാൾ ഭീഷണിപ്പെടുത്തിയതായി പെണ്‍കുട്ടികൾ പരാതിയില്‍ പറയുന്നു. വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് അറിയിച്ചു.

From around the web

Special News
Trending Videos