രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത, 7 പേർ കസ്‌റ്റഡിയിൽ

 

രാമനാട്ടുകര കാർ അപകടത്തിൽ ദുരൂഹത, 7 പേർ കസ്‌റ്റഡിയിൽ

 
gbghmh
 

കോഴിക്കോട് രാമനാട്ടുകര എയർപോർട്ട് റോഡിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ദുരൂഹത. മരണപ്പെട്ടവരുമായി ബന്ധമുണ്ടെന്ന് കരുതുന്ന 2 വാഹനങ്ങളും ഏഴു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽപ്പെട്ടവർ സഞ്ചരിച്ച വാഹനത്തെ ഇവർ സഞ്ചരിച്ച കാർ പിന്തുടർന്നിരുന്നുവെന്നും സൂചനയുണ്ട്. കസ്റ്റഡിയിലുള്ളവരെ ഫറോക്ക് സ്റ്റേഷനിൽ പോലീസിന്റെ സംയുക്ത സംഘം ചോദ്യം ചെയ്തു വരികയാണ്.

വിവിധ മേഖലകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള സൂചന പ്രകാരമാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു. രാമനാട്ടുകര എയർപോർട്ട് റോഡിൽ പുളിഞ്ചോട് എന്ന സ്ഥലത്താണ് ബൊലേറോ വാഹനവും തമിഴ് നാട് രജിസ്ട്രേട്രേഷനിലുള്ള സിമന്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, താഹിര്‍ എന്നിവർ അപകടത്തിൽ മരിച്ചു.

From around the web

Special News
Trending Videos