വർക്കലയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിൽ
Dec 30, 2020, 13:03 IST

വർക്കല ഇടവയിൽ അമ്മയെ മർദ്ദിച്ച മകൻ പിടിയിലായി. മകൻ റസാഖിനെയാണ് അയിരൂർ പൊലീസ് പിടികൂടിയത്. പാറപ്പുറം പ്രദേശത്തെ ഒരു വയലിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. വയലിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതൈനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി റസാഖിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിനു ശേഷമേ അറസ്റ്റ് ഉണ്ടാവൂ. അമ്മയെ മർദ്ദിക്കുന്ന മകൻ റസാക്കിന്റെ ചിത്രങ്ങൾ സഹോദരിയാണ് ക്യാമറയിൽ പകർത്തിയത്. സംഭവത്തിന് ശേഷം റസാഖ് ഒളിവിലായിരുന്നു.
From around the web
Special News
Trending Videos