ആറാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി, അധ്യാപകന്‍ ഒളിവില്‍

രാജസ്ഥാനിലെ ജോധ്പൂര്‍ ജില്ലയില്‍ ആറാംക്ലാസ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ ഒളിവിൽ. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുര്‍ന്നുള്ള പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. പിന്നാലെയാണ് അധ്യാപകന്‍ പീഡിപ്പിച്ചിരുന്നു എന്ന വിവരം പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞത്.
അധ്യാപകന്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയതായും ആരോടെങ്കിലും പറഞ്ഞാല്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനി പറയുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് അറിയിച്ചു. സംഭവം പുറത്തറിഞ്ഞതിന് പിന്നാലെ രണ്ട് അധ്യാപകരും ഒളിവിലാണ്. ഒളിവിലുള്ള പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് പറഞ്ഞു.