വിശാഖപട്ടണത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
Jun 16, 2021, 16:06 IST

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കോയൂരു മാമ്പ പൊലീസ് സ്റ്റേഷന് സമീപമുണ്ടായ ഏറ്റുമുട്ടലിൽ ആറ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വെടിവെപ്പിൽ എത്ര പേർക്ക് പരിക്കേറ്റുവെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിബിഡ വനമേഖലയായതിനാൽ വിശദാംശങ്ങൾ അറിയാൻ സമയമെടുക്കുമെന്ന് കോയൂരു സി.ഐ വെങ്കടരാമൻ പറഞ്ഞു.
പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിച്ചേർന്നിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് കോമ്പിംഗ് ഓപറേഷൻ നടത്തുന്നതിനിടയിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്തു നിന്ന് എ.കെ 47 ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട കൂടുതൽ മാവോയിസ്റ്റുകൾക്കായി ഹെലികോപ്റ്റർ ഉപയോഗിച്ച് കാടിനുള്ളിൽ തിരച്ചിൽ നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
From around the web
Special News
Trending Videos