മഞ്ചേശ്വരത്ത് പോലീസിന് നേരെ വെടിവെപ്പ്

മഞ്ചേശ്വരത്ത് പോലീസിന് നേരെ വെടിവെപ്പ്

 
മഞ്ചേശ്വരത്ത് പോലീസിന് നേരെ വെടിവെപ്പ്

കാസർകോട് മഞ്ചേശ്വരത്ത് പോലീസിന് നേരെ വെടിവെപ്പ്. മിയാപദവ് ടൗണിൽ വെച്ച് ഇന്നലെ രാത്രിയാണ് സംഭവം. ഏഴംഗ സംഘം നാട്ടുകാർക്ക് നേരെ തോക്കൂ ചൂണ്ടിയെന്ന വിവരത്തെ തുടർന്നാണ് പോലീസ് എത്തിയത്. പോലീസിനെ കണ്ടതോടെ ഏഴംഗ സംഘം വാഹനമുപേക്ഷിച്ച് കടന്നു കളഞ്ഞു.

വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. പിന്നാലെ മൂന്ന് പേരെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ബാക്കിയുള്ളവർ ഒളിവിലാണ്.

From around the web

Special News
Trending Videos