തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ സജി സാം കീഴടങ്ങി

 

തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസിൽ സജി സാം കീഴടങ്ങി

 
പരപു
 

പത്തനംതിട്ട തറയില്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഉടമ സജി സാം പത്തനംതിട്ട ഡിവൈഎസ്പിക്ക് മുന്‍പിൽ കീഴടങ്ങി. ധനകാര്യ സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലെയും അടൂരിലെയും ശാഖകളും കഴിഞ്ഞ ദിവസങ്ങളില്‍ സീല്‍ ചെയ്തിരുന്നു. പത്തനംതിട്ട , അടൂര്‍, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 37 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജൂണ്‍ 9 മുതല്‍ സജിയും കുടുംബവും ഒളിവിലായിരുന്നു. സജി സാമിന്റെ ഓമല്ലൂരിലെ വീട് ഇന്ന് പത്തനംതിട്ട പൊലീസ് തുറന്ന് പരിശോധിച്ചു. സൈബര്‍ വിദഗ്ധര്‍ക്കൊപ്പം ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. നിക്ഷേപകരുടെ പണം എവിടെയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം. സജി സാമിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സാവകാശം ലഭിച്ചാല്‍ എല്ലാവരുടെയും പണം തിരികെ നല്‍കുമെന്നാണ് സജി സാം പറയുന്നത്.

From around the web

Special News
Trending Videos