രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും

 

 
ുവപുലസരപസ
 

രാമനാട്ടുകര സ്വർണക്കള്ളക്കടത്ത് കേസിൽ ഡി.വൈ.എഫ്.ഐ ചെമ്പിലോട് മുൻ മേഖലാ സെക്രട്ടറി സി സജേഷിനെ കസ്റ്റംസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സജേഷിന് കസ്റ്റംസ് നോട്ടീസ് നൽകി. അർജുൻ ആയങ്കി ഉപയോഗിച്ച കാർ സജീഷിന്റേതാണെന്ന് വ്യക്തമായതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അതേസമയം, കരിപ്പൂരിൽ 2.33 കിലോ സ്വർണവുമായി കഴിഞ്ഞ തിങ്കളാഴ്ച അറസ്റ്റിലായ മുഹമ്മദ് ഷെഫീഖ്, ഇന്നലെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്ത അർജുൻ ആയങ്കി എന്നിവരെ ഒരുമിച്ചിരുത്തി ഇന്ന് ചോദ്യം ചെയ്യാനാണ് കസ്റ്റംസ് തീരുമാനം. ഷെഫീഖിൽ നിന്നു പിടിച്ചെടുത്ത ഫോണിൽ നിന്നും സ്വര്‍ണക്കടത്ത് സംബന്ധിച്ച് കസ്റ്റംസിന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.

From around the web

Special News
Trending Videos