മരംമുറിക്കല്‍ തടയുന്നതില്‍ റവന്യു വകുപ്പിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

 

മരംമുറിക്കല്‍ തടയുന്നതില്‍ റവന്യു വകുപ്പിന് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

 
ുപരലപുത,
 

മരംമുറിക്കല്‍ തടയുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് വനം വകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ടിൽ പറയുന്നു. വിവാദമായ മരംമുറിക്കല്‍ ഉത്തരവിന്റെ മറവില്‍ നഷ്ടമായത് 15 കോടി രൂപയുടെ മരങ്ങളെന്നും റവന്യു വകുപ്പിന് എതിരെ സര്‍ക്കാരിന് വനം വകുപ്പ് വിജിലന്‍സ് വിഭാഗം നൽകിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

2020 ഒക്ടോബര്‍ നാലിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് 2400 വന്‍ വൃക്ഷങ്ങളാണ് മുറിച്ചുമാറ്റിയത്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. വയനാട്ടില്‍ ആണ് ഗുരുതരമായ ചട്ടലംഘനമുണ്ടായത്. അതേസമയം കാണാതായ മരങ്ങളില്‍ 90 ശതമാനവും കണ്ടെത്താനായെന്ന് റിപ്പോർട്ടിൽ പറയുന്നു.

From around the web

Special News
Trending Videos